ഈ സുന്ദരിയെ ദുരുദ്ദേശത്തോടെ സമീപിച്ചാല്‍ കഴുത്തില്‍ കടികിട്ടും

WEBDUNIA|
PRO
എത്ര സെക്യൂരിറ്റിയുണ്ടെങ്കിലും സുരക്ഷിതത്വം പോരാന്നുവച്ചാല്‍. ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് ഒരു കൊലപാതകശ്രമത്തിന് വരെ ഇരയാകേണ്ടി വന്ന പോപ് താരം ജോസ് സ്റ്റോണ്‍ ഒടുവില്‍ ഒരു വഴി കണ്ടെത്തി.

സാധാരണ സ്ത്രീകള്‍ വളര്‍ത്തുന്ന നായകള്‍ പുഡില്‍ തുടങ്ങിയവയാണെങ്കില്‍ ഈ പോപ് താരം വാങ്ങിയത് ഉശിരന്മാരായ നായ്ക്കളെയാണ്.ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് -കോളി ക്രോസ്സ് നായ്ക്കളെയും കോകേസിയന്‍ നായയെയുമാണ് തന്റെ തുണക്കായി കൂടെകൂട്ടിയിരിക്കുന്നത്.

2011ല്‍ രണ്ട് പേര്‍ സാമുറായി വാളുകളുമായി ആക്രമിക്കാന്‍ ശ്രമിച്ഛപ്പോള്‍ മുതല്‍ താന്‍ ഓണ്‍ലൈനില്‍ ഗാര്‍ഡ് ഡോഗുക്കള്‍ക്കായി തിരയുകയായിരുന്നുവെന്നും ഒടുവില്‍ കോകേസിയന്‍ നായയുടെ ചിത്രമാണ് കിട്ടിയതെന്നും താരം പറയുന്നു.

ഡസിറ്റി എന്ന് പേരിട്ടുവിളിക്കുന്ന നായ എപ്പോഴും രാത്രിയും തന്റെ ബെഡിനടിയില്‍ ഉണ്ടാകുമെന്നും എന്തെങ്കിലും അനക്കം കേട്ടാല്‍ ഉടനെ പ്രതികരിക്കുമെന്നും എന്തിനെയും തടയാനുള്ളകരുത്ത് മിസ്സി എന്ന നായക്കുണ്ടെന്നും താരം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :