വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വ്യാഴം, 15 ജൂലൈ 2010 (19:23 IST)
യുഎസ് തട്ടിക്കൊണ്ടു പോയി എന്ന് ഇറാന് ആരോപിക്കുന്ന ഷഹ്റം അമീറി എന്ന ആണവ ശാസ്ത്രജ്ഞന് സിഐഎയുടെ പക്കല്‍ നിന്ന് 50 ലക്ഷം ഡോളര്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് വ്യാഴാഴ്ച ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബുധനാഴ്ചയാണ് അമീറി ഇറാനില്‍ തിരിച്ചെത്തിയത്. ഇയാള്‍ യുഎസിലെ പാകിസ്ഥാന് എംബസ്സി വഴിയായിരുന്നു സ്വരാജ്യത്തേക്ക് മടങ്ങിയത്. യുഎസ് ചാരന്മാര് തട്ടിക്കൊണ്ടു പോയത് സംബന്ധിച്ച് വിശദമായ കഥകള്‍ വെളിപ്പെടുത്താനുണ്ട് എന്ന് അമീറി പറഞ്ഞതിനു പിന്നാലെയാണ് പണം കൈപ്പറ്റിയ വാര്‍ത്തയും പുറത്തുവന്നത്.
യുഎസ് ചാരസംഘടനയായ സിഐഎയുമായി സഹകരിച്ചതിനുള്ള പ്രതിഫലമായാണ് അമീറിക്ക് 50 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍, യുഎസില്‍ നിന്ന് തിരിച്ചു പോയതിനാല്‍ യുഎന്‍ ഉപരോധം നിലനില്‍ക്കുന്ന ഇറാനില്‍ ശാസ്ത്രജ്ഞന് തുക പ്രയോജനപ്പെടുന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാന് ശാസ്ത്രജ്ഞനെ സിഐഎ തട്ടിക്കൊണ്ടു പോയതല്ല എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് അമീറിയുടെ പണമിടപാടിന്റെ ഈ അധ്യായം. അമീറിയുടെ അക്കൌണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത് എങ്കിലും ഇത് പിന്‍വലിക്കാന്‍ സിഐഎയ്ക്ക് കഴിയുമോ എന്ന് വ്യക്തമല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.