ഇറാഖില്‍ ബോംബാക്രമണം; തീര്‍ത്ഥാടകരടക്കം 11 മരണം

ബാഗ്ദാദ്| WEBDUNIA|
PRO
ഇറാഖില്‍ ബുധനാഴ്ചയുണ്ടായ വ്യത്യസ്ഥ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പാകിസ്ഥാനില്‍ നിന്നുമുള്ള ഷിയാ തീര്‍ത്ഥാടകരാണ്.

ബാഗ്ദാദിന് 80 കിലോ മീറ്റര്‍ തെക്കുള്ള ഖാലിസ് പട്ടണത്തില്‍ ഷിയാ തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് നടന്ന ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ പതിനാറ് പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ നഗരമായ റമാദിയിലെ ഒരു ചെക്‌പോസ്റ്റില്‍ ഉണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.

സമറാ പട്ടണത്തില്‍ ഷിയാ തീര്‍ത്ഥാടകരുടെ ബസിനു നേരെ അക്രമി നടത്തിയ വെടിവയ്പിലാണ് മൂന്ന് പാക് ഷിയകള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാ‍ദില്‍ ദിനം പ്രതി നിരവധി ജനങ്ങലാണ് കൊല്ലപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :