ഇറാഖില്‍ ആക്രമണ പരമ്പര: മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA|
PRO
PRO
ഇറാഖില്‍ ആക്രമണ പരമ്പരയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു. 148 പേര്‍ക്ക് പരുക്കേറ്റു. ഷിയാ തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. തലസ്ഥാനമായ ബാഗ്ദാദിലും ഷിയ ഭൂരിപക്ഷ കേന്ദ്രങ്ങളിലുമാണ് ആക്രമണ പരമ്പര അരങ്ങേറിയത്. വ്യത്യസ്ത ഇടങ്ങളിലായി 73 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

തലസ്ഥാന നഗരമായ ബാഗ്ദാദില്‍ മാത്രം 48 പേരാണ് മരിച്ചത്. ഷിയ തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷിയ മേഖലകളായ മുസൂള്‍, ബലാദ് നഗരങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 14 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ബലാദില്‍ തിരക്കേറിയ കഫെയിലാണ് സ്‌ഫോടനം ഉണ്ടായത്. മുസൂളില്‍ രണ്ട് ഇറാഖി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഏഴ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.ഇറാഖില്‍ സാധാരണക്കാര്‍ക്കെതിരായ ആക്രമണം വര്‍ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം വിവിധ ആക്രമണങ്ങളില്‍ ആറായിരത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :