ബാഗ്ദാദ്|
WEBDUNIA|
Last Modified വെള്ളി, 11 ഏപ്രില്‍ 2014 (10:50 IST)
PRO
ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര് മരിച്ചു. സ്ഫോടനത്തില്‍ 148 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളിലാണ് 19 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ 90ലധികം പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍ ബാഗ്ദാദിലെ സദര്‍ നഗരത്തിലെ ആശുപത്രിക്കു സമീപം നടന്ന സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ബാഗ്ദാദിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും വെടിവെപ്പിലും 13 പേര് മരിക്കുയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാഖില്‍ ഈമാസം നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 290 പേര് മരിച്ചുവെന്നാണ് കണക്ക്.