ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം; നവാസ് ഷെരീഫ്
ഇസ്ലാമബാദ്|
WEBDUNIA|
Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (14:20 IST)
PRO
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇരു രാജ്യങ്ങളും യോജിച്ച് സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഷെരീഫ് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ സൗഹൃദപരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1947 നു മുന്‍പ് ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ ഒരുമിച്ചാണു ജീവിച്ചിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 65 ല്‍ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ അഭിവൃദ്ധിക്കായി ഒരുമിച്ചു പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയ്ക്കു സമീപം സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും നവാസ് ഷെരീഫ് പറഞ്ഞു. ഇരു രാജ്യങ്ങളും കൈകള്‍ കോര്‍ത്തു പിടിച്ചു സൗഹൃദരാജ്യങ്ങളായി മുന്നോട്ടു പോകണമെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.