പാകിസ്ഥാനിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരന് മരിച്ചു. അമൃതസര്‍ സ്വദേശിയായ അമൃത്സര്‍ സ്വദേശി സക്കാര്‍ മുംതാസ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച ഇയാളെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതിര്‍ത്തി ലംഘിച്ചതിന് 2011 ആഗസ്റ്റിലാണ് ഇയാളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. അതേസമയം മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.