ഇനി മുലയൂട്ടലും വാടകയ്ക്ക്!

ഫ്രാന്സ്| WEBDUNIA|
PRO
PRO
ഇനി മുലപ്പാലും വാടകയ്ക്ക്. ഫ്രാന്‍സിലാണ് സംഭവം. മക്കളെ മുലയൂട്ടാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്കായാണ് ഒരു നഴ്സ് വാടക മുലയൂട്ടല്‍ നടത്തുന്നത്. നിത്യവും 130 ഡോളര്‍ നല്‍കിയാല്‍ മതി. പക്ഷേ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു എന്നതാണ് മറ്റൊരു സവിശേഷത.

ഒരു ഫ്രഞ്ച് വെബ്‌സൈറ്റില്‍ പരസ്യം നല്‍കി കൊണ്ടാണ് നഴ്സ് തന്റെ ബിസിനസിന്റെ ആരംഭം കുറിച്ചത്. മുലയൂട്ടാന്‍ കഴിവില്ലാത്ത ദമ്പതികളുടെ കുട്ടികള്‍ക്ക് വാടകയ്ക്ക് പാല്‍ നല്‍കുമെന്നായിരുന്നു പരസ്യം. എന്നാല്‍ ആദ്യം എല്ലാവരും ഈ പരസ്യം തമാശയായി എടുത്തെങ്കിലും ഇപ്പോള്‍ നഴ്സിന്റെ അടുത്തെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്‍. ഇരുപത്തൊമ്പതുകാരിയായ താന്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും തനിക്ക് വാടകയ്ക്ക് പാല്‍ ചുരത്തുന്നതില്‍ സന്തോഷമാണെന്നും ഇവര്‍ പറയുന്നു.

സ്വര്‍ഗ്ഗാനുരാഗികളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നബില്ലിന് കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സില്‍ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് നിരവധി സ്വവര്‍ഗ്ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ സുവര്‍ഗ്ഗാനുരാഗികളായ ദമ്പതികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ് ഈ മുലയൂട്ടല്‍. നിത്യവും പത്ത് ദമ്പതിമാരില്‍ അധികം ആളുകള്‍ കുട്ടികളുമായി മുലയൂട്ടാന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :