ആരുടെയും ഭീഷണിക്ക് വഴങ്ങില്ല; ഇറാന്‍

ദുബായ്‌| WEBDUNIA|
PRO
യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഇറാന്‍ ഉപേക്ഷിക്കില്ലെന്ന്‌ പ്രസിഡന്റ്‌ ഹസന്‍ റൗഹാനി. രാജ്യം ആരുടെയും ഭീഷണിക്ക്‌ വഴങ്ങില്ലെന്നും റൌഹാനി പറഞ്ഞു.

ഉപരോധത്തിനും വിവേചനത്തിനും ഭീഷണിക്കും മറുപടി നല്‍കില്ലെന്നും ഇറാനിലെ പാര്‍ലമെന്റംഗങ്ങളോട്‌ സംസാരിക്കവേ പ്രസിഡന്റ്‌ വ്യക്‌തമാക്കി. ജെയിനെവ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു റൗഹാനിയുടെ പ്രഖ്യാപനം.

ഇറാന്റെ ആണവ പരിപാടി നിയന്ത്രിക്കുന്നതു സംബന്ധിച്ച്‌ ജെയിനെവയില്‍ യുഎസ്‌, ഫ്രാന്‍സ്‌, റഷ്യ, ജര്‍മനി, ചൈന, ബ്രിട്ടന്‍ ആറു വന്‍ശക്‌തി രാഷ്ട്രങ്ങളും ഇറാനുമായി നടത്തിയ ചര്‍ച്ചയാണ്‌ പരാജയപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :