മൊണോലിസയ്ക്ക് മോഡലായെന്ന് കരുതുന്ന സ്ത്രീയുടെ കുടുംബകല്ലറ 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഗവേഷകര്‍ തുറന്ന് പരിശോധിച്ചു. ഫ്‌ളോറന്‍സിലെ വ്യപാരിയായിരുന്ന ജിയോ കൊണ്ടോയുടെ പത്‌നി ലിസ ഗെറാര്‍ഡികനിയാണ് മോണോലിസയെന്ന് അഞ്ച് നൂറ്റാണ്ടിന് ശേഷം ഹെയ്ഡല്ബാര്ഗ്ല യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 1542ല്‍ മരിച്ച ലിസ ഗെറാര്‍ഡിനിയുടെ മൃതാവശിഷ്ടങ്ങള്‍ ഫ്‌ളോറന്‌സിലെ സെയിന്റ് ഉര്‍സുപല പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് കഴിഞ്ഞവര്‍ഷമാണ് കണ്ടെടുത്തത്.
ലിസയുടെ രണ്ട് മക്കളില്‍ ഒരാളുടെ അസ്ഥിപഞ്ജരം കല്ലറയില്‍ നിന്ന് കണ്ടെത്താനായി. ഇത് ലിസയുടേതെന്ന് കരുതുന്ന അസ്ഥികളുമായി ഡിഎന്‍എ പരിശോധനയിലൂടെ ഒത്തുനോക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. രണ്ടും യോജിക്കുന്നെങ്കില്‍ ഡാവിഞ്ചി പകര്‍ത്തിയ ഏറ്റവും നിഗൂഢമായ ചിരിയുടെ ഉടമയുടെ അസ്ഥിഖണ്ഡങ്ങള്‍ ആധികാരികമായി തിരിച്ചറിയപ്പെടും. പക്ഷേ അപ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ഒളിപ്പിച്ച് ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മൊണോലിസ പുഞ്ചിരിക്കുന്നുണ്ടാവും.