ആദ്യം കറുത്ത പുക; ആകാംക്ഷയോടെ വിശ്വാസികള്‍ കാത്തിരിക്കുന്നു
വത്തിക്കാന്‍സിറ്റി|
WEBDUNIA|
PRO
PRO
പുതിയ മാര്‍പ്പാപ്പയെ തെഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് തുടരുന്നു. ആദ്യ വോട്ടെടുപ്പ് തിങ്കളാഴ്ച രാത്രി തന്നെ നടന്നെങ്കിലും മാര്‍പ്പാപ്പയെ കണ്ടെത്താനായില്ല. സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്.
115 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഇതിന് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ സമൂഹബലി നടന്നു. അതിന് ശേഷം കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്ക് പോയി. തുടര്‍ന്ന് സിസ്റ്റൈന്‍ ചാപ്പലിന്റെ വാതില്‍ അടയുകയും ചെയ്തു.
എന്നാല്‍ ആദ്യ വോട്ടെടുപ്പില്‍ തീരുമാനം ഉണ്ടായില്ല. തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ല. വോട്ടെടുപ്പ് ഇന്നും തുടരും.
സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തേക്ക് വരുന്ന വെളുത്ത പുകയാണ് മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ തെളിവ്. അതിന് ശേഷം, കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പാപ്പ ബാല്‍ക്കണിയില്‍ വന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും.