സന|
Last Modified വെള്ളി, 9 മെയ് 2014 (16:29 IST)
യെമനിലെ അല്‍ക്വയ്ദ കമാന്‍ഡറും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവുമായ തീവ്രവാദിയെ സൈന്യം വധിച്ചു. ഷയഫ് മുഹമ്മദ് സെയ്ദ് അല്‍ ഷബ്‌വാനിയെയാണ് സൈന്യത്തെ റെയ്ഡില്‍ വകവരുത്തിയത്. മൂന്നു പേരെ സൈന്യം അറസ്റ്റു ചെയ്തു.
യെമനിലെ പശ്ചാത്യ നയതന്ത്ര പ്രതിനിധികളെ തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിടുന്ന നേതാവായിരുന്നു ഷെബ്‌വാനിയായിരുന്നു. അല്‍ക്വയ്ദയുടെ ഏറ്റവും അപകടകാരിയും സൈന്യം തലയ്ക്ക് വിലയിട്ടിരുന്ന നേതാവുമായിരുന്നു ഇയാള്‍.
യെമന്‍ പൊലീസിനും വിദേശികള്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് സൈന്യം അറിയിച്ചു. അസന്‍ നഗരത്തില്‍ ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്.