അറാഫത്തിന്റെ മരണം വിഷം കൊണ്ടല്ല, സ്വാഭാവികം!!!: ഫ്രഞ്ച് വിദഗ്ദര്‍
പാരീസ്|
WEBDUNIA|
PRO
പലസ്തീന്‍ മുന്‍പ്രസിഡണ്ട് യാസര്‍ അറാഫത്തിന്റെ മരണം പൊളോണിയം വിഷബാധയേറ്റാകാമെന്ന സ്വിറ്റ്സര്‍ലന്‍ഡ് ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെതിരെ ഫ്രെഞ്ച് വിദഗ്‌ധര്‍.
യാസര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണമാണെന്ന നിഗമനത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അറാഫത്ത് മരിച്ചത് അമിത അളവിലുള്ള പൊളോണിയം വിഷബാധയേറ്റാകാമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസമാണ് സ്വിസ്സ് സംഘം പുറത്ത് വിട്ടത്.
2004ല്‍ പാരീസിലുള്ള ഫ്രെഞ്ച് മിലിട്ടറി ആശുപത്രിയില്‍ വെച്ചാണ് അറാഫത്ത് മരണപ്പെട്ടത് . പൊളോണിയം വിഷബാധയേറ്റാകാം അറാഫത്ത് മരണമടഞ്ഞതെന്ന സംശയം തുടര്‍ന്ന് ബലപ്പെട്ടിരുന്നു.
മൃതശരീരത്തില്‍ നിന്നും ശേഖരിച്ച അറുപതോളം സാന്പിളുകളെ അടിസ്ഥാനമാക്കി സ്വിസ്സ്, റഷ്യന്‍, ഫ്രെഞ്ച് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് അന്വേഷണം നടത്തിയിരുന്നത്.
ഒരേ സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ വ്യത്യസ്തഫലങ്ങള്‍ തന്നെ ഞെട്ടിച്ചതായി അറാഫത്തിന്റെ വിധവ സുഹ വ്യക്തമാക്കിയിരുന്നു.