പ്യോങ് യോംങ്|
rahul balan|
Last Modified ശനി, 9 ഏപ്രില്‍ 2016 (20:21 IST)
ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ വിനാശകരമായ പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. അമേരിക്കയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അമേരിക്കയെ നശിപ്പിക്കാന്‍ ശക്തിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അവകാശപ്പെട്ടതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ പേരില്‍ യു എന്‍ ഉപരോധം നേരിടുന്ന
ഉത്തരകൊറിയ ഇതോടെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.