സോൾ|
aparna shaji|
Last Updated:
ബുധന്‍, 16 മാര്‍ച്ച് 2016 (14:27 IST)
രാജ്യത്തിനെതിരായ് പ്രവർത്തിച്ചുവെന്ന കാരണത്താൽ യു എസ് വിദ്യാർത്ഥിയെ 15 വർഷം കഠിന
പണിക്ക് ഉത്തര കൊറിയൻ സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തര കൊറിയയിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഇരുപത്തിയൊന്നുകാരനായ യു എസ് വിദ്യാർത്ഥി. ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തത്.
വിർജിനിയ സർവകലാശാല വിദ്യാർഥിയായ ഒട്ടോ വാംബിയർ(21) ജനുവരിയിലാണ് സന്ദർശനത്തിനായി ഉത്തര കൊറിയയിലെത്തിയത്. പോങ്ങിയോങ്ങിലുള്ള ഹോട്ടലിൽ രാജ്യത്തിനെതിരായി മുദ്രാവാക്യങ്ങളോടു കൂടി കണ്ടെത്തുകയും തുടർന്ന് വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം നടന്ന ചോദ്യം ചെയ്യലിൽ രാജ്യത്തിനെതിരെ നടത്തിയ കുറ്റം വിദ്യാർത്ഥി സമ്മതിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സന്ദർശനം അവസാനിപ്പിച്ച് തിരികെ പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.