അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടനം: 2 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വടക്കന്‍ അഫ്‌ഗാനിസ്ഥാനിലെ പൊലീസ് അക്കാദമിക്ക് സമീപത്തുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അക്കാദമിയില്‍ നാറ്റോയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു ചടങ്ങ് തീര്‍ന്ന് അരമണിക്കൂറിനുശേഷമാണ് ബോംബാക്രമണം നടന്നത്.

അക്കാദമിയിലേക്ക് പോകുകയായിരുന്ന പൊലീസ് വാഹനത്തെ റിമോട്ട് കണ്ട്രോള്‍ ബോംബ് ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കമാന്‍ഡര്‍ റൌഫ് അഹമ്മദ് പറഞ്ഞു. സ്‌ഫോടനത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു മുന്‍പ് സൈനികകേന്ദ്രത്തിനു വെളിയില്‍ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷ ഉദ്വോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

സ്‌ഫോടനത്തിനു പുറകില്‍ താലിബാനാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷവലയം തീര്‍ത്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :