അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; നാല് മരണം

കാബൂള്‍| WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2014 (16:18 IST)
PRO
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നൂറോളം വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ 2 ഗ്രാമങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്.

പ്രാദേശിക സമയം ശനിയാഴ്ച്ച പുലര്‍ച്ചെ 2.30നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതേ പ്രദേശത്ത് 1997 ല്‍ ശക്തമായ ഉണ്ടായ ഭൂകമ്പം ഉണ്ടായിരുന്നു. ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധിപ്പേരെ കാണാതാകുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :