അഫ്ഗാനില്‍ കോപ്റ്റര്‍ തകര്‍ന്ന് 15 മരണം

കണ്ഡഹാര്‍| WEBDUNIA| Last Modified ഞായര്‍, 19 ജൂലൈ 2009 (17:47 IST)
തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 15 യാത്രക്കാര്‍ മരിച്ചതായി സംശയം. സഖ്യസേനയുടെ വ്യോമ താവളത്തിലാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്.

ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ആയിരുന്നു അപകടമെന്ന് നാറ്റൊയുടെ മാധ്യമ ഉപദേശകന്‍ പറഞ്ഞു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടത്തില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ നിര്‍മിത എം‌ഐ-8 കോപ്റ്ററാണ് തകര്‍ന്നത്. കോപ്റ്ററില്‍ 17 യാത്രക്കാരും മൂന്ന് ജീവനക്കാരനുമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. അപകടത്തില്‍ കൊല്ലപ്പെട്ടവരെല്ലാം യാത്രക്കാരാണ്.

പരുക്കേറ്റ ജീവനക്കാരെ കണ്ഡഹാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റഷ്യന്‍ എയര്‍ ട്രാന്‍‌സ്പോര്‍ട്ട് ഏജന്‍സി വക്താവ് പറഞ്ഞു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :