വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 27 മാര്‍ച്ച് 2009 (10:05 IST)
കൂടുതല്‍ സൈനികരെ അയക്കുന്നതിന് പുറമെ 4000 അമേരിക്കന്‍ സൈനിക പരിശീലകരും അഫ്ഗാനിലേയ്ക്ക്. അഫ്ഗാനിലെ സുരക്ഷാ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് പരിശീലകരെ കൂടി അഫ്ഗാനിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
17000 സൈനികരെ അഫ്ഗാനിലേയ്ക്ക് അയക്കാന്‍ ഒബാമ ഭരണകൂടം നേരത്തെ തീരുമാനമെടുത്തിരുന്നു.
അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അഫ്ഗാനിലെ സുരക്ഷാ സേനയ്ക്ക് പരിശീലനം നല്കാന് അമേരിക്ക തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പരിശീലകരെ കൂടി അഫ്ഗാനിലേക്ക് അയക്കുന്നത്.
ഇപ്പോള്‍ 80000 സൈനികര്‍ മാത്രമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. 2011 ആകുമ്പോഴേയ്ക്കും സൈനികശേഷി 1,34000 ആയി വര്‍ധിപ്പിക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയും അധികമായി നിയമിക്കും. 78000 പൊലീസുകാരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്.
അഫ്ഗാനിലെ താലിബാന് പോരാളികള്‍ക്ക് പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ സഹായം ലഭിക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.