ശ്രീലങ്കൻ സ്ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടു

ശ്രീലങ്കയിൽ പ്രവർത്തനം നടത്തുന്ന തൗഹീദ് ജമാ അത്തിന്റെ നേതാവാണ് സഹ്രാൻ ഹാഷിം.

Last Modified വെള്ളി, 26 ഏപ്രില്‍ 2019 (12:31 IST)
ശ്രീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടു. കൊളംബോ ഷാങ്‌ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചതായി സിരിസേന പറയുന്നു.

ശ്രീലങ്കയിൽ പ്രവർത്തനം നടത്തുന്ന തൗഹീദ് ജമാ അത്തിന്റെ നേതാവാണ് സഹ്രാൻ ഹാഷിം. സ്ഫോടനങ്ങളിൽ സംഘടനയുടെ പങ്കിനെക്കുറിച്ച് ഏജൻസികൾ അന്വേഷിച്ചു വരികയാണ്. എന്നാൽ 40 കാരനായ ഹാഷിമിനെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല.

ചാവേറുകളുടെതെന്ന പേരിൽ അമാഖ് വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മുഖം മറയ്ക്കാത്ത ഭീകരൻ മുഹമ്മദ് സഹറാൻ എന്ന സഹ്രാൻ ഹാഷിം ആണെന്ന് ശ്രീലങ്കൻ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഹാഷിമിന്റെ ചിത്രം ഉണ്ടായിരുന്നു. അതോടെ അദ്ദേഹത്തെക്കുറിച്ച് തീവ്ര അന്വേഷണത്തിലായിരുന്നു ഇന്റലിജൻസ് ഏജൻസികൾ.

ഹാഷിമിന് ഇന്ത്യയിലും അനുയായികൾ വാർത്തകൾ പുറത്തുവന്നിരുന്നു. കോയമ്പുത്തൂർ ജയിലുള്ള ഐഎസ് കേസ് പ്രതികളിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത്. കേരളത്തിലും സംഘടന പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തു വരുന്നത്.

തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തിൽ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യ ഏപ്രിൽ 11ന് ശ്രീലങ്കയ്ക്ക് കൈമാറിയ രഹസ്യാന്വേഷണ രേഖയിൽ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയുൾപ്പെടെ 9 ഭീകരരാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനു കൈക്കൂലി ...

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി ...

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ ...

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ...

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്
വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂക്ഷിച്ച ഫോണ്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ...

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ...

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ
റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പ്പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക.

ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ...

ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...