വളർത്തുനായയെ സ്വന്താമാക്കാനുള്ള ആഗ്രഹം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നത്, കണ്ടെത്തലുമായി ഒരു കൂട്ടം ഗവേഷകർ

Last Modified തിങ്കള്‍, 20 മെയ് 2019 (19:00 IST)
വീട്ടിൽ നായയെയും പൂച്ചയെയുമെല്ലാം വളർത്താൻ ആഅഗ്രഹിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഒരുപാട് പേരുണ്ട്. ഇങ്ങന്നെ വളർത്തു നായകാളെ ലാളിക്കാനും വളർത്താനുമെല്ലാം നമ്മേ പ്രേരിപ്പിക്കുന്നത് ജനിതകമയ ഘടകങ്ങളാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സ്വീഡനിൽനിന്നുമുള്ള ഒരു കൂട്ടം ഗവേഷകർ.

പൂർവികരിൽനിന്നും ഇത് അടുത്ത തലമുറയിലേക്ക് കൈമറ്റം ചെയ്യപ്പെടും എന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. സ്വീഡിഷ് ട്വിൻസ് രജിസ്ട്രിയിലെ 35,035 ഇരട്ട സഹോദരങ്ങളിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപ്പ്‌സാല സർവകലാശാലയിലെ ഗവേഷകർ ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.

വളർത്തു നായ്ക്കളെ സ്വന്തമാക്കുന്നതിൽ ഒരാളുടെ ജനിതക ഘടനക്ക് പങ്കുണ്ട് എന്ന കണ്ടെത്തൽ തങ്ങളെ തന്നെ അമ്പരപ്പിച്ചു എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പ്രഫസർ ടോവ് ഫാൾസ് പറഞ്ഞത്. ചരിത്ര കാലം മുതൽ ആധുനിക കാലം വരെ മനുഷ്യനും നായയും തമ്മിലുള്ള ഇന്ററാക്ഷൻസ് തിരിച്ചറിയുന്നതിന് ഈ കണ്ടെത്തൽ സഹായകമാകും എന്നും പ്രഫസർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :