വിലകൽപ്പിക്കേണ്ടത് ജനങ്ങളുടെ വോട്ടിനോ, അതോ എക്സിറ്റ് പോളിനോ ?

Last Updated: തിങ്കള്‍, 20 മെയ് 2019 (16:15 IST)
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിൽ ഇലക്ഷൻ പ്രവജനങ്ങളുടെയും, സമാന്തര പോളുകളുടെയും ഒരു ബഹളം തന്നെയായിരിക്കും. ഈ സംസ്കാരം ഇന്ത്യയിൽ വന്നീട്ട് അധിക കാലം ഒന്നും ആയിട്ടില്ല. വിദേശ രാജ്യങ്ങളുടെയും വർത്താ ഏജൻസികളുടെയും ചുവടുപിടിച്ചാണ് ഇത്തരം ഒരു സംസ്കാരം ഇന്ത്യയിലും വളർന്നു വന്നത്ത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പോൾ, അതിലെ സാധ്യത പ്രഖ്യാപനം. പിന്നീട് ഫലം വരത്തിന് തൊ‌ട്ടുമുൻപായി മറ്റൊരു എക്സിറ്റ് പോൾ.

എന്നൽ ഇത്തരം തിരഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് എന്ത് യുക്തിയാണ് ഉള്ളത് എന്നാണ് പ്രധാന ചോദ്യം. രാജ്യത്തെ ജനങ്ങൽ ഏർപ്പെടുത്തിയ വോട്ടിനെ ഒരോരുത്തരും തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാറ്റിയും തിരിച്ചും കാണിക്കും. രജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്ന ഒരു രീതി എന്ന് വേണമെങ്കിൽ ഇത്തരം പോളുകളെ വിലയിരുത്താം.

ഇത്തരം പോളുകൾ കൊണ്ട് എന്ത് ഉപദ്രവമാണ് എന്നാവും ചിലരുടെ ധരിക്കുന്നത്, രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നതിനും ആളുകളെ സ്വധീനിക്കുന്നതിനും ഏറ്റവും മികച്ച ഒരു ഉപാധിയാണിത്. രാജ്യത്തെ പ്രധാന ചാനലുകളും ഏജൻസികളും തുടങ്ങി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഇലക്ഷൻ പോളുകളും എക്സിറ്റ് പോളുകളും നടത്തും.

തിരഞ്ഞെടുപ്പിന് മുൻപ് സമാന്തരമായ ഒരു പോളിംഗ് സംഘടിപ്പിച്ച് വിജയികളെ പ്രഖ്യാപിക്കുന്നതോടെ ആളുകൾ സ്വാധിനിക്കപ്പെടും എന്നതിൽ സംശയം ഉണ്ടാകില്ല. തങ്ങൾ വിജയിക്കും എന്ന് ആളുകളിൽ തോന്നലുണ്ടാക്കിയാൽ വിജയിക്കുന്ന പാർട്ടിയോടൊപ്പം നിൽക്കാൻ ആളുകൾ ആഗ്രഹിക്കും എന്നത് സ്വാഭാവിക മനഃശാസ്ത്രമാണ്. നിക്ഷ്പക്ഷ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഇലക്ഷൻ പോളുകൾക്ക് സാധിക്കും. സാഹചര്യത്തെ മുതലെടുക്കാൻ എക്സിറ്റ് പോളുകൾകൊണ്ടും സാധിക്കും.

ഇത്തരം പോളുകളിൽ പങ്കെടുക്കുന്ന ആളുകളെ ഇലക്ഷൻ പോളുകൾ സംഘടിപ്പിക്കുന്നവർ പുറത്തുവിടാറില്ല. പോളുകൾ സംഘടിപ്പിക്കതെ പോലും പലരും തോന്നുംപോലെ ഫലം പ്രസിദ്ധീകരിക്കുന്നുണ്ട് എന്ന് ആക്ഷേപം ശക്തമാണ്. അതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിയമവും, മാർഗ നിർദേശങ്ങളും സർക്കാർ കൊണ്ടുവരേണ്ടതായുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പോളുകൾ ലംഘിക്കുന്നുണ്ടോ എന്ന് കാര്യം ഇലക്ഷൻ കമ്മീഷനും പരിശോധികണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :