PRIYANKA|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (13:49 IST)
ശാസ്ത്രഞ്ജരുടെ പുതിയ കണ്ടുപിടുത്തം. യജമാനന്മാര്‍ പറയുന്നകാര്യങ്ങളും അവരുടെ ടോണുകളും വളര്‍ത്തു നായകള്‍ക്ക് കൃത്യമായി മനസിലാകുന്നുണ്ട്. പട്ടികള്‍ ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. സന്തോഷത്തോടെ അവയെ അഭിനന്ദിച്ചുകൊണ്ട് പറയുന്ന വാക്കുകള്‍ ശ്രദ്ദിക്കുകയും ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ കാസ്റ്റില്‍ ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പട്ടികളെ എംആര്‍ഐ സ്‌കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയാണ് ഇക്കാര്യങ്ങള്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.
പട്ടികള്‍ക്ക് മനുഷ്യര്‍
ഭാഷ ഉപയോഗിക്കുന്ന രീതി മനസിലാക്കാനും പിന്തുരാനുമുള്ള കഴിവുണ്ടെന്ന് പഠന സംഘത്തിലെ പ്രധാനയിലും മൃഗസ്‌നേഹിയുമായ അട്ടീലിയ ആന്‍ഡിക്‌സ് പറയുന്നു. ഒരേ ട്രെയിനര്‍ക്ക് കീഴിലുള്ള 13 പട്ടികളില്‍ വര്‍ഷങ്ങളായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം നിഗമനത്തിലെത്തിയത്. ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പട്ടികളുടെ തലച്ചോര്‍ പ്രതികരിക്കുന്നത് എങ്ങനെയെന്ന് സംഘം ശാസ്ത്രീയമായി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയാണ് പട്ടികള്‍ മനുഷ്യര്‍ പറയുന്നത് തിരിച്ചറിയുന്നുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.