യമനില്‍ സംഘര്‍ഷം രൂക്ഷം; വ്യോമാക്രമണം ശക്തമാക്കി സൌദി

 യമനില്‍ സംഘര്‍ഷം , വ്യോമാക്രമണം , യമന്‍ , സൌദി അറേബ്യ
സന| jibin| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (10:52 IST)
യമനില്‍ പോരാട്ടം രൂക്ഷമായതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. മാര്‍ച്ച് 26നു തുടങ്ങിയ വ്യോമാക്രമണത്തില്‍ ഇതുവരെ 519 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 62 പേര്‍ കുട്ടികളുമാണ്. ഏഡനില്‍ മാത്രം ഇതുവരെ 185 പേര്‍ കൊല്ലപ്പെട്ടു. 1200 പേര്‍ക്കു പരുക്കേറ്റു. വിമതര്‍ക്ക് സഹായകവുമായി സംഘര്‍ഷ മേഖലയില്‍ ഭീകര സംഘടനയായ അല്‍ ഖായിദ സജീവമായതോടെ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമാകുകയും ചെയ്തു.

പടിഞ്ഞാറന്‍ യമനിലെ തുറമുഖ നഗരമായ ഹുദായിലെ വിമാനതാവളം വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഇവിടെ നാല് കുടുംബങ്ങളിലെ 12 ഓളം പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തുറമുഖ നഗരമായ ഏഡനില്‍ ഹൂതികളും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. പലയിടത്തും വെടിവെപ്പും ബോബ് സ്‌ഫോടനവും തുടരുകയാണ്. പാതയോരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമായി നിരവധി പേരാണ് കൊല്ലപ്പെട്ട് കിടക്കുന്നത്. പരുക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനോ അവരെ രക്ഷപ്പെടുത്തുന്നതിനോ ഉള്ള നീക്കങ്ങള്‍ ഒന്നും നടന്നിട്ടില്ല.

അതേസമയം സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യത്തിന്റെ വ്യോമാക്രമണത്തെ എതിര്‍ത്ത് റെഡ് കോസ്സും റഷ്യയും രംഗത്ത് എത്തി. യമനില്‍ സമാധാന നീക്കത്തിന് യുഎന്‍രക്ഷാസമിതി ഇടപെടണം. യുദ്ധകെടുതി നേരിടുന്നവര്‍ക്ക് സഹായം എത്തിക്കാനും നയതന്ത്ര പ്രതിനിധികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും സാഹചര്യം ഒരുക്കണമെന്നും റഷ്യ യുഎന്‍രക്ഷാസമിതിയില്‍ കരട് പ്രമേയത്തില്‍ ആവശ്യമുന്നിയിച്ചു. സംഘര്‍ഷ മേഖലയിലുള്ളവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കാനായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് റെഡ് കോസ്സും ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :