യമനിലെ വ്യോമാക്രമണം സൗദി അവസാനിപ്പിക്കണം: ഇറാന്‍

  യമനിലെ ആക്രമണം , സൗദി അറേബ്യ , ഇറാന്‍ , യമനിലെ വ്യോമാക്രമണം
ടെഹ്‌റാന്‍| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (13:25 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇറാന്‍. യമനില്‍ നടത്തുന്ന ആക്രമണം സൗദി അവസാനിപ്പിക്കണം. കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇങ്ങനെ മുന്നോട് പോയാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ഇറാന്‍ പറഞ്ഞു. അതേസമയം ഇറാന്റെ ആവശ്യം സൗദി തള്ളി. നേരത്തെയും ഇറാന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

2011ല്‍ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് സ്ഥാന ഭൃഷ്ടനാക്കപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹ് രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി. ഹൂതി വിമതര്‍ക്കൊപ്പം നില്‍ക്കുന്ന സാലിഹിന്റെ ആവശ്യം സൗദി തള്ളിയിട്ടുണ്ട്. ഹൂതി വിമതര്‍ക്കൊപ്പം സാലേഹ് പക്ഷത്തിനും യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ നീക്കം.
ഹൂതികളുമായോ, സാലിഹ് പക്ഷവുമായോ അനുരഞ്ജനത്തിനില്ലെന്ന് വ്യക്തമാക്കിയ സൗദി യെമനില്‍ നിന്നും ഹൂതികളെ തുരത്തുന്നത് വരെ സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി.

തങ്ങളുടെ ആവശ്യങ്ങള്‍ സൗദി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാഫിരി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :