നാദാപുരം പീഡനം: ‘അബ്ദുറഹ്മാന്‍ സഖാഫിയ്ക്കെതിരേ കേസെടുക്കണം’

നാദാപുരം| Last Updated: തിങ്കള്‍, 28 നവം‌ബര്‍ 2022 (17:12 IST)
നാദാപുരത്ത് എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വിവാദപ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.

പെണ്‍കുട്ടിയേയും കുടുംബത്തെയും അവഹേളിക്കുന്ന വിവാദ പ്രസ്താവന നടത്തിയ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം നേതാക്കളാണ് ആവശ്യപ്പെട്ടു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ബാലികയെ വീണ്ടും വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കുകയുമാണ്‌ ലക്ഷ്യമെന്നും സുന്നി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

തികച്ചു അവഹേളനാപരമായ പ്രതികരണം നടത്തുകയും നാലരവയസുള്ള കുട്ടി പീഡനത്തിനു ഇരയായിരുന്നുവെങ്കില്‍ മരിച്ചു പോവുകയോ, ബോധരഹിതയാവുകയോ നിലവിളിക്കുകയോ ചെയ്യുമായിരുന്നില്ലേയെന്ന് പരിഹസിക്കുകയും ചെയ്തതാണ് സഖാഫിയെ വിവാദത്തിലാക്കിയത്. പ്രസംഗത്തില്‍ കുട്ടിയേയും കുടുംബാംഗങ്ങളെയും അങ്ങേയറ്റം പരിഹസിച്ചു കൊണ്ടുള്ള സഖാഫിയുടെ വാക്കുകള്‍ക്കെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ദിവസമാണ് സഖാഫി വിവാദ പ്രസംഗം നടത്തിയത്. പെണ്‍കുട്ടി അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ കുട്ടിയോട് കാര്യം തിരക്കിയെന്നും അപ്പോഴാണ്‌ സംഭവം അറിഞ്ഞതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് സഖാഫി പ്രസംഗത്തിലൂടെ മോശമായ വാക്കുകളില്‍ പരിഹസിച്ചിരിക്കുന്നത്‌.

ബസ് ക്ലീനറായ മുനീര്‍ എന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതിലും മാനേജ്‌മെന്റിന് പങ്കുണ്ട്. ഈ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു