എതിരാളികളുടെ പേടിസ്വപ്‌നമായ അണ്ടര്‍‌ടെയ്‌ക്കര്‍ക്ക് എന്താണ് സംഭവിച്ചത് ?; അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ടിട്ടുണ്ടോ ?

ഭാര്യ മിഷേല്‍ മക്കൂള്‍ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്

  റെസ്‌ലിംഗ് , ദി അണ്ടര്‍‌ടെയ്‌ക്കര്‍ , ‘ഡബ്ല്യൂ ഡബ്ല്യൂ ഇ’  , സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്ക്| jibin| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (16:14 IST)
വിദേശത്തു മാത്രമല്ല ഇന്ത്യയിലും റെസ്‌ലിംഗിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത് ദി അണ്ടര്‍‌ടെയ്‌ക്കര്‍ എന്ന അമാനുഷികനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാര്‍ക്ക് വില്ല്യം കാലവോ എന്ന ഹൂസ്‌റ്റണ്‍ സ്വദേശിയുടെ കടുത്ത ആരാധകനായതോടെ റെസ്‌ലിംഗ് എന്ന വിനോദത്തിന് കേരളത്തിലും ആരാധകരെ ലഭിച്ചു.
ലഭിച്ചു.

‘ഡബ്ല്യൂ ഡബ്ല്യൂ ഇ’ എന്ന പരിപാടിയെ ലോകത്താകമാനം ആരാധകരെ സമ്മാനിച്ചത് അണ്ടര്‍ടെയ്‌ക്കര്‍ എന്ന വ്യക്തിയാണ്. നീട്ടി വളര്‍ത്തിയ മുടിയും ഭയപ്പെടുത്തുന്ന കണ്ണുകളും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എതിരാളികളെ നിമിഷങ്ങള്‍ക്കകം ഇടിച്ചിടുന്ന ഈ ഹൂസ്‌റ്റണ്‍ സ്വദേശി 25 വര്‍ഷമായി റെസ്‌ലിംഗ് രംഗത്തുള്ള വിവിധ ഭാഗങ്ങളില്‍ എട്ടു തവണ ലോകചാമ്പ്യനായിട്ടുണ്ട്.

കുറച്ചു നാളുകളായി റെസ്‌ലിംഗില്‍ നിന്ന് മാറി നിന്ന അണ്ടര്‍ടെയ്‌ക്കറുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമായത്. താരത്തിന്റെ ഭാര്യ മിഷേല്‍ മക്കൂള്‍ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :