'ഡേവിഡേട്ടാ, ഓം‌ലെറ്റുണ്ടോ ചൂടായിട്ട് ?” - ഇന്ന് ലോക മുട്ട ദിനം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (09:14 IST)
ലോകത്ത് എവിടേക്ക് യാത്ര ചെയ്താലും മുട്ട വിഭവങ്ങൾ കിട്ടാത്ത സ്ഥലങ്ങൾ ഉണ്ടാകില്ല. എല്ലാ ജനതയും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മുട്ട കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍. അതിനാൽ തന്നെ സാധാരണക്കാരുടെ മുതൽ പണക്കാരുടെ തീൻമേശകളിൽ വരെ വ്യത്യസ്ത പേരുകളിൽ മുട്ട വിഭവങ്ങൾ ഉണ്ടാകും. ഇന്ന് ലോക മുട്ട ദിനമാണ്. ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മുട്ട ദിനമായി ആചരിക്കുന്നത്.

മുട്ടയുടെ പ്രോത്സാഹനവും പ്രചാരണവും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. 1996 മുതലാണ് അന്താരാഷ്ട്ര എഗ്ഗ് കമ്മീഷൻ മുട്ട ദിനം ആചരിക്കാൻ തീരുമാനിച്ചത്.

കേരളത്തിലും ലക്ഷക്കണക്കിന് മുട്ടകളാണ് ഓരോ ദിവസവും വിറ്റഴിക്കുന്നത്. ലോക്ക് ഡൗണിലും തളരാതെ പിടിച്ചു നിൽക്കുകയായിരുന്നു മുട്ട വിപണി. തമിഴ്നാട്ടിലെ നാമക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് മുട്ടകൾ എത്താറുണ്ട്.

കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ നൽകുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഓർമയുടെയും മസ്തിഷ്കത്തിന്റെയും വികാസത്തിന് സഹായകരമായ ഘടകങ്ങൾ മുട്ടയിൽ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :