അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്: അമേരിക്കയിൽ ഇന്നലെ മാത്രം രോഗം ബാധിച്ചത് 54,904 പേർക്ക്
- പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ്
- രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ്, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സ്ഥിതി അതീവ ഗുരുതരം
- മലപ്പുറം ജില്ലയില്‍ നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് കൂടി
- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിന്‍ പുടിന് 2036 വരെ അധികാരത്തില്‍ തുടരാം
കൊവിഡ് മരണം ഇന്ത്യയില്‍ 18000 കടന്നു; ലോകത്ത് അഞ്ചരലക്ഷം
കൊവിഡ് മൂലം മരണപ്പെടുന്നവരുടെ നിരക്ക് ഇന്ത്യയില്‍ ക്രമാധീതമായി കൂടുകയാണ്. രാജ്യത്ത് ഇതുവരെ രോഗം മൂലം മരണത്തിനു കീഴ്പെട്ടത് 18000ലധികം പേരാണ്. 627168 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവര്‍ധനയുടെ കണക്കനുസരിച്ച് ഇന്ത്യ നാലാം സ്ഥാനത്താണ്. ദിവങ്ങള്ക്കുള്ളില് തന്നെ മൂന്നാം സ്ഥാനത്തുള്ള റഷ്യയെ ഇന്ത്യ മറികടക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 20903 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
അതേസമയം ലേകത്ത് കൊവിഡ് മൂലമുള്ള മരണസംഖ്യ അഞ്ചരലക്ഷം കടന്നു. ഒരുകോടിയിലധികം പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും 40ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അമേരിക്കയില്‍ മാത്രം 131485 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. 61990 പേര്‍ക്ക് ബ്രസീലില്‍ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.