രണ്ട് ഭാര്യമാരും തമ്മിൽ വീട്ടിൽ പൊരിഞ്ഞ അടി, ഒടുവിൽ കുടുങ്ങിയത് ഭർത്താവ്

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (16:58 IST)
ദുബായ്: രണ്ട് ഭാര്യമാരേയും ഒരേ വില്ലയിൽ താമസിപ്പിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഭർത്താവ്, കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള വഴക്ക് ചെന്നത്തെയത് കോടതിയിലായിരുന്നു. ഭാര്യമാരുടെ തർക്കത്തിനുള്ളിൽ അകപ്പെട്ട് ഭർത്താവും കേസിൽ കുടുങ്ങി.

കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ട് ഭര്യമാരുമൊപ്പം ഒരു വില്ലയിൽ താമസിച്ചിരുന്നത്. വില്ലയിൽ പ്രത്യേകം ഭാഗങ്ങൾ തിരുച്ചാണ് ഇരു ഭാര്യമാരും താമസിച്ചിരുന്നത് ആദ്യ ഭാര്യക്ക് 35ഉം രണ്ടാം ഭാര്യക്ക് 25മാണ് പ്രായം. സംഭവ ദിവസം താൻ താമസിക്കുന്ന ഭാഗത്തിരിക്കുമ്പോൾ 25കാരി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് 35കാരി പരാതി നൽകിയിരിക്കുന്നത്.

പാർക്കിംഗിൽനിന്നും കർ മാറ്റിയില്ലെങ്കിൽ തീവക്കും എന്നായിരുന്നു ഭീഷണി എന്ന് ഇവർ പരാതിയിൽ പറയുന്നു. 35കാരിയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് 25കാരിയും പരാതി നൽകി. ഇതോടെ ഭർത്താവും കേസിൽ കുടുങ്ങി, കേസിൽ ഈ മാസം 28ന് വിധി പറയും എന്നാണ് ദുബായ് ഫസ്റ്റ് ഇൻസ്റ്റസ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :