വിന്നി മണ്ടേല അന്തരിച്ചു

വിന്നി മണ്ടേല, നെല്‍‌സണ്‍ മണ്ടേല, Winnie mandela, Nelson Mandela
ജോഹന്നാസ് ബര്‍ഗ്| BIJU| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (20:20 IST)
നെല്‍‌സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ അന്തരിച്ചു. 81 വയസായിരുന്നു. വര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ ജ്വലിക്കുന്ന അധ്യായമായി വിന്നി മണ്ടേല മാറിയിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമന്‍ ലീഗിന്റെ നേതാവുമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന ഇതിഹാസനായകന്‍ നെല്‍‌സണ്‍ മണ്ടേലയുമായി 38 വര്‍ഷത്തെ ദാമ്പത്യജീവിതം നയിച്ച ശേഷം വിന്നി വിവാഹമോചനം നേടുകയായിരുന്നു. 1996ലാണ് ഇവര്‍ നിയമപരമായി വിവാഹം വേര്‍പെടുത്തുന്നത്.

നെല്‍‌സണ്‍ മണ്ടേല ജയില്‍ വാസമനുഭവിച്ച കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ ശബ്‌ദം വിന്നിയിലൂടെയായിരുന്നു പുറം‌ലോകത്തെത്തിയത്. വേര്‍‌പിരിഞ്ഞെങ്കിലും നെല്‍‌സണ്‍ മണ്ടേലയുടെ അവസാനകാലത്തെ ആശുപത്രി വാസക്കാലത്ത് അദ്ദേഹത്തെ എന്നും വിന്നി സന്ദര്‍ശിക്കുമായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡില്‍ കൊകാനി കൊളംബസ് മഡിക്കിസേലയുടേയും ജെന്‍ത്രൂദിന്‍റെയും ഒമ്പതു മക്കളില്‍ അഞ്ചാമത്തെ കുട്ടിയായാണ് വിന്നി ജനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :