ലാദന്‍ വധത്തില്‍ തര്‍ക്കം മുറുകുന്നു; ആരാണ് വധിച്ചത്?!

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (11:24 IST)
അല്‍ക്വയ്ദ മേധാവി ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ കമാന്‍ഡോ ആരാണ് എന്നതിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. ഓപ്പറേഷനില്‍ പങ്കെടുത്ത റോബര്‍ട്ട് ഒനില്‍ താനാണ് ലാദന്റെ ജീവനെടുത്ത വെടിയുതിര്‍ത്തത് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. കമാന്‍ഡോ സംഘാംഗമായിരുന്ന മാറ്റ് ബിസോനെറ്റിന്റെ വെളിപ്പെടുത്തലുമായി പൊരുത്തപ്പെടുന്നതല്ല ഒനിലിന്റെ വാദങ്ങളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അല്‍ക്വയ്ദ തലവന്‍ ഒസാമ ബില്‍ ലാദനെ പാകിസ്ഥാനെ അബോട്ടാബാദില്‍ ചെന്ന് അമേരിക്കന്‍ കമാന്റോകള്‍ വധിച്ച ഓപ്പറേഷന്‍ ജെറോനിമോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്‍. ലാദനെ വധിച്ച് മൃതദേഹം കടല്‍ കെട്ടിത്താഴ്ത്തി എന്ന് അമേരിക്ക പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോളാണ് പുതിയ തര്‍ക്കം. ലാദന്റെ ജീവനെടുത്ത ആ ബുള്ളറ്റ് ഉതിര്‍ത്തത് നേവി സീല്‍ കമാന്റോ ആയിരുന്ന 38 കാരനായ റോബര്‍ട്ട് ഒനീല്‍ താനാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തി. ഓപ്പറേഷനിടെ പോയിന്റ് പോസിഷനില്‍ ഉണ്ടായിരുന്ന കമാന്റോ ലാദന് നേരെ വെടിയുതിര്‍ത്തു. പക്ഷെ ലാദന്റെ ശരീരത്തില്‍ അത് കൊണ്ടില്ല. ഉടന്‍ താന്‍ മൂന്ന് തവണ വെടിയുതിര്‍ത്ത് ലാദനെ വധിച്ചു എന്നാണ് ഒനീലിന്റെ വാദം.

എന്നാല്‍ കമാന്റോ സംഘാംഗമായിരുന്ന മാറ്റ് ബിസോനെറ്റിന്റെ 2012ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ പറയുന്നത് പോയിന്റ് പൊസിഷനിലുള്ള കമാന്റോ തന്നെയാണ് ലാദനെ വധിച്ചത് എന്നാണ്. ഒനീലിന്റെ അവകാശവാദങ്ങളെ കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ ബിസോനെറ്റ് കൂട്ടാക്കിയില്ല. ഒനീലിന്റെ അവകാശവാദം തള്ളാനോ കൊള്ളാനോ അമേരിക്കന്‍ അധികൃതരും തയ്യാറായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :