ദാവൂദ് അല്ല അധോലോകം; അധോലോകമെന്നാല്‍ ക്ലോഡിയ!

ക്ലോഡിയ ഒക്കാവോ ഫെലിക്‌സ്, അധോലോക നായിക, എകെ 47
മെക്സിക്കോ| Last Modified ശനി, 7 ജൂണ്‍ 2014 (19:38 IST)
അഥവാ അപകടകാരിയായ സുന്ദരി- അതാണ് മെക്‌സിക്കോയിലെ ക്ലോഡിയ ഒക്കാവോ ഫെലിക്‌സ്. നമ്മള്‍ അധോലോകനായകന്‍ എന്നു വാഴ്ത്തുന്ന ദാവൂദ് ഇബ്രാ‍ഹിമൊന്നും ഈ സുന്ദരിയുടെ ഏഴയലകത്ത് വരില്ല. പ്രാ‍യം 27 മാത്രമാണെന്നും ഓര്‍ക്കുക. ദാവൂദിനെപ്പോലെ ഒളിഞ്ഞല്ല നടപ്പ്. സോഷ്യല്‍ മീഡിയ വഴി നിരന്തര അപ്ഡേഷനുള്ള ന്യൂജനറേഷന്‍ അധോലോകമാണ് കക്ഷി. ഇതുകൊണ്ടും തീര്‍ന്നില്ല വിശേഷം. അമേരിക്കയ്ക്ക് പോലും ഭയമാണ് ഈ സുന്ദരിയെ തൊടാന്‍.

കുപ്രസിദ്ധമായ ലോസ് ആന്‍ട്രാക്‌സ് എന്ന മയക്കുമരുന്ന്, കൊലപാതക സംഘത്തിന്റെ നേതാവ് ക്ലോഡിയ. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മയക്കുമരുന്ന് സംഘമായിട്ടാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സംഘത്തെ വിലയിരുത്തുന്നത്.

സ്വകാര്യതകള്‍ പൊതുസമൂഹത്തിന് വെളിപ്പെടുത്തുന്നത് ക്ലോഡിയയ്ക്ക് ഹരമാണ്. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍, പ്രിയപ്പെട്ട പിങ്ക് എകെ 47, സ്വന്തം മകന്‍ നോട്ടുകെട്ടില്‍ കുളിച്ചു കിടക്കുന്ന ചിത്രം ഇങ്ങനെ പോകുന്നു ക്ലോഡിയയുടെ വൈറല്‍ പോസ്റ്റുകള്‍. ജീവിതവും ഏറെ രസകരമാണ്. ക്ലബ്ബുകളും ഡിസ്കോകളും പ്രിയങ്കരം. എപ്പോഴും ആയുധധാരികളായ പുരുഷന്മാര്‍ ചുറ്റും. കൈയില്‍ എപ്പോഴും എകെ 47. പ്രിയപ്പെട്ട വാഹനം ചുവന്ന ഇന്റീരിയറുള്ള ബി‌എം‌ഡബ്യു 3 സീരീസ്.

സിനലോവയിലെ
പ്രമുഖ അധോലോകനായകന്‍ എല്‍ ചാവോ ഫെലിക്‌സാണ് ക്ലോഡിയോയുടെ ആദ്യ ഭര്‍ത്താവ്.
ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്. പിന്നീടാണ് ലോസ് ആന്‍ട്രാക്‌സിന്റെ നേതാവായ ജോസ് റോഡ്രിഗോ അരേചിഗാ ഗാംബോവയുടെ കാമുകിയായത്.
കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ പൊലീസ് പിടിയിലായതോടെ ക്ലോഡിയോ നേതൃനിരയിലേക്ക് വരികയായിരുന്നു. നിരവധി വധഭീഷണികളും വധശ്രമങ്ങളും ഉണ്ടായെങ്കിലും അവയൊന്നും ഈ അധോലോക നായികയെ ബാധിച്ചിട്ടേയില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :