അടിയന്തര ഉപയോഗത്തിന് ആസ്ട്രസെനക്കയുടെ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (10:47 IST)
അടിയന്തര ഉപയോഗത്തിന് ആസ്ട്രസെനക്കയുടെ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. തിങ്കളാഴ്ച ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകമെമ്പാടും സംഘടനയുടെ കൊവാക്‌സ് പദ്ധതിയില്‍ വാക്‌സിന്‍ എത്തിക്കാനുള്ള പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്.

അതേസമയം ഇന്ത്യ വാക്‌സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇതുവരെ 85 ലക്ഷത്തിലധികം പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി മന്ദീപ് ഭണ്ഡാരിയാണ് ഇക്കാര്യം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :