ഇനിമുതല്‍ മെസേജുകള്‍ വായിച്ച് സമയം കളയണ്ട; സ്വയം വായിച്ചുകൊടുക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് !

ഇനിമുതല്‍ വാട്‌സ്ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും.

whatsapp, facebook, messege  വാട്‌സ്ആപ്പ് , ഫേസ്‌ബുക്ക്, മെസേജ്
സജിത്ത്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (16:15 IST)
ഇനിമുതല്‍ വാട്‌സ്ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും. അതിനായുള്ള പുതിയ ഫീച്ചറിന്റെ പരീക്ഷണം വാട്ട്‌സ്ആപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
സ്പീക്ക് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. വാട്‌സ്ആപ്പില്‍ മെസേജ് കേള്‍ക്കുന്നതിനായി സ്പീക്ക് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഡിവൈസ് സ്വയം മെസേജ് ഉറക്കെ വായിച്ചു തരുന്ന വിധത്തിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം.

ഐഒഎസ് ഡിവൈസുകളില്‍ മാത്രമാണ് നിലവില്‍ സ്പീക്ക് പരീക്ഷിക്കുന്നത്. സ്‌ക്രോള്‍ ചെയ്ത് മെസേജ് വായിക്കാന്‍ സൗകര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് വളരെ സഹായപ്രദമായിരിക്കും പുതിയ ഈ സംവിധാനം. കൂടാതെ വാഹനം ഓടിക്കുന്നവര്‍ക്കും ഈ സംവിധാനം ഗുണപ്രധമായിരിക്കും. സ്‌ക്രോള്‍ ചെയ്ത് വായിക്കേണ്ട വലിയ മെസേജുകള്‍ കേള്‍ക്കാന്‍ കഴിയുന്നതിലൂടെ സമയവും ലാഭിക്കാമെന്നതാണ് മറ്റൊരു മേന്മ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :