ശ്രീനു എസ്|
Last Updated:
ശനി, 20 ജൂണ്‍ 2020 (15:55 IST)
ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് പണിപറ്റിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ എപ്പോഴെക്കെ ഓണ്‍ലൈനില്‍ വരുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനും അറിയിക്കാതിരിക്കാനുമുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഈ സംവിധാനത്തില്‍ പിഴവ് വന്നതായാണ് ഉപഭോക്താക്കളില്‍ ചിലര്‍ പറയുന്നത്. ലാസ്റ്റ് സീന്‍ ഓഫാക്കി ഇട്ടിരുന്നവരുടെ ചില അക്കൗണ്ടുകളില്‍ ഇത് തനിയെ ഓണ്‍ ആയി.
വെള്ളിയാഴ്ചമുതലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധിപേര്‍ ട്വിറ്ററില്‍ പരാതി പങ്കുവച്ചു. സെറ്റിങ്‌സില്‍ നോക്കുമ്പോള്‍ ലാസ്റ്റ് സീന്‍ എവരിബെഡി എന്നാണ് കാണിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇത് നേരത്തേ നോ ബെഡിയെന്ന് ആക്കിയിരുന്നതായാണ് ഉപഭോക്താക്കള്‍ പറയുന്നത്.