പാരീസ്|
jibin|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:26 IST)
ആയുധധാരികള്‍ സൌദി രാജകുമാരനെ കൊള്ളയടിച്ച് പണം കവര്‍ന്നു. പാരീസില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി 250,000 യൂറോയും ചില രേഖകളും തട്ടിയെടുക്കുകയായിരുന്നു. വടക്കന്‍ പാരീസിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകീട്ട് സൌദി എംബസിയില്‍ നിന്നും ലി ബ്രോറ്റ് വിമാനതാവളത്തിലേക്ക് പോവുകയായിരുന്നു രാജകുമാരന്‍. ഈ സമയം കാറിന് മുന്നിലെത്തിയ ആക്രമികള്‍ തോക്ക് ചൂണ്ടി വാഹനം നിറുത്തിച്ച് മോഷണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഡ്രൈവറും മറ്റു രണ്ടു പേരും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പണമടങ്ങിയ വാഹനം പിന്നീട് കത്തിയ നിലയില്‍ ഒരു തുറസായ സ്ഥലത്തു നിന്നും കണ്ടെത്തി.
തീരെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ആക്രമണമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍ കൂട്ടിയുള്ള പദ്ധതിപ്രകാരമാണ് മോഷണം നടന്നതെന്നും. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.