തീരാത്ത കാമഭ്രാന്ത്!!!: വളര്‍ത്തു നായയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

വളര്‍ത്തു നായയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.

വാഷിംഗ്ടണ്‍,  പീഡനം, കൊലപാതകം, നായ washington, rape, murder, dog
വാഷിംഗ്ടണ്‍| sajith| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (15:39 IST)
വളര്‍ത്തു നായയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ ഹുമേയ്ന്‍ സൊസൈറ്റി 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസമാണ് പെണ്‍നായയെ പാതയോരത്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലുന്നതിന് മുന്‍പ് നിരവധി തവണ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായതായി സംഭവം അന്വേഷിച്ച ഹുമേയ്ന്‍ സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.

ഈ സംഭവം അമേരിക്കന്‍ പ്രാദേശിക സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും സംഘടന അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയാണ് ഹുമേയ്ന്‍ സൊസൈറ്റി. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കാനായി അമേരിക്കന്‍ ദേശീയ അന്വേഷണ സംഘം എഫ്ബിഐയും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :