ദുരന്തം ബാക്കിയായി; വാറണ്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

 ഭോപ്പാല്‍ വാതക ദുരന്തം , വാറണ്‍ ആന്‍ഡേഴ്‌സണ്‍ , യൂണിയന്‍ കാര്‍ബൈഡ് കമ്പനി
വാഷിഷ്ടണ്‍| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (11:17 IST)
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന വാറണ്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഭോപ്പാല്‍ വാതക ദുരന്ത സമയത്തെ കമ്പനിയുടെ മേധാവിയായിരുന്ന അദ്ദേഹം ഫ്ലൂയിലെ വെറോ ബീച്ചിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

1984ല്‍ വാറണ്‍ ആന്‍ഡേഴ്‌സണ്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന സമയത്താണ് നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതക ദുരന്തം നടന്നത്. പിന്നീട് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചശേഷം ഇന്ത്യയിലെ തന്നെ ഭരണാധികാരികളുടെ സഹായത്തോടെ ആന്‍ഡേഴ്‌സണ്‍ രാജ്യം വിടുകയായിരുന്നു.

1992ല്‍ ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആന്‍ഡേഴ്‌സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചെങ്കിലും. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആന്‍ഡേഴ്‌സണെ വിട്ടുകൊടുക്കാന്‍ അമേരിക്കയും തയ്യാറായില്ല. പിന്നീട് ഇന്ത്യ പലവട്ടം വാറണ്ട് അയച്ചിട്ടും ആന്‍ഡേഴ്‌സണ്‍ കോടതിയില്‍ ഹാജരാവാന്‍ തയ്യാറായില്ല.
1986ല്‍ 65-മത് വയസ്സിലാണ് അദ്ദേഹം കമ്പനിയില്‍ നിന്നു വിരമിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :