ഐസ് ആക്രമണം: 30 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

 ഐഎസ് ഐഎസ് , സിറിയ , ദമാസ്‌കസ് , സൈനികര്‍
ദമാസ്‌കസ്| jibin| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (10:58 IST)
സിറിയയില്‍ ഐഎസ് ഐഎസ് ഭീകരരും സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുപ്പത് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സിറിയയിലെ മധ്യ പ്രവിശ്യയിലെ അല്‍-സഹര്‍ പ്രകൃതിവാതകപാടത്തിന് സമീപം ഉണ്ടായ കനത്ത വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

ഇതേദിവസം തന്നെ ഈ മേഖലയിലെ മൂന്ന് വാതക കിണറുകളാണ്‌ ഐഎസ് ഐഎസ്ഭീകരര്‍ പിടിച്ചെടുത്തത്. മേഖലയില്‍ ശക്തമായ തീവ്രവാദികളുടെ സാന്നിധ്യമാണുള്ളതെന്ന് മനുഷ്യാവകാശ സംഘടനയായ സിന്‍ഹുവ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈനികരുടെ കൂട്ട മരണം.

കഴിഞ്ഞ ജൂലായില്‍ അല്‍-സഹര്‍ വാതകപാടം ഐഎസ് ഐഎസ് ഭീകരര്‍ പിടിച്ചെടുത്തെങ്കിലും ജൂലായ് 26ന് സൈന്യം തിരിച്ചു പിടിച്ചിരുന്നു. ഇതോടെ സിറിയയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :