ഫെബ്രുവരി 14 പ്രണയിക്കാനുള്ളതല്ല, അമ്പലത്തില്‍ പോകാനുള്ളതാണ്!!!

വാലന്റൈന്‍ ഡെ, തായ്‌ലന്‍ഡ്, എച്ച്‌ഐ‌വി
തായ്‌ലന്‍ഡ്| vishnu| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (09:44 IST)
വാലന്റൈന്‍ ദിനത്തില്‍ പ്രണയം പങ്കിടുന്നതിനും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും എതിരെ നമ്മുടെ നാട്ടീല്‍ ഹനുമാന്‍ സേനയും, ശ്രീരാം സേനയും പിന്നെ അല്ലറ ചില്ലറ സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അന്നേദിവസം ക്ഷേത്ര ദര്‍ശനം നടത്റ്റി മനസ് ശുദ്ദമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തായ്‌ലന്‍ഡ് അധികൃതര്‍. ബാങ്കോക്ക്‌ നഗര അധികൃതരാണു നഗരവാസികളോട്‌ ഇങ്ങനെ ഒരു അഭ്യര്‍ഥന നടത്തിയിരിക്കുന്നത്‌.

പ്രണയദിനത്തെ രേഖപ്പെടുത്താന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ്‌ അധികൃതര്‍ കണ്ടെത്തിയ ന്യായം. അതേസമയം തങ്ങളുടെ കന്യകാത്വം നഷ്‌ടപ്പെടാന്‍ ഏറ്റവും അനുയോജ്യമായ ദിനമായി കൌമാരക്കാരികള്‍ തെരഞ്ഞെടുക്കുന്നത് വാലന്റൈന്‍ ദിനമാണെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്കോക്കില്‍ അടന്ന സര്‍വ്വേയില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അധികൃതര്‍ വാലന്റൈന്‍ ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൂറിസസൗഹാര്‍ദരാജ്യമായ തായ്‌ലന്‍ഡില്‍ പാശ്‌ചാത്യ ആഘോഷമായ വാലന്റൈന്‍സ്‌ ദിന ആഘോഷങ്ങള്‍ക്കു വന്‍പ്രചാരമാണുള്ളത്‌. പാശ്‌ചാത്യജീവിതരീതികള്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌ ബുദ്ധമതവിശ്വാസികളേറെയുള്ള തായ്‌ലന്‍ഡില്‍ കൌമാര ഗര്‍ഭങ്ങള്‍ ഏറെ കൂടുതലാണ്. കൂടതെ പുരുഷന്മാരില്‍ എച്ച്‌ഐവി. ബാധ വളരെ കൂടുതലയായി കാണപ്പെടുന്നതും തായ്‌ലന്‍ഡിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :