പരാജയമറിയാതെ കരുത്തോടെ ബോള്‍ട്ടിന്റെ കുതിപ്പ്

ഉസൈന്‍ ബോള്‍ട്ട്‌ , ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ , ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ ഷിപ്പ്
jibin| Last Modified ഞായര്‍, 3 ജനുവരി 2016 (16:31 IST)
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ ഷിപ്പില്‍ 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട്‌ വീണ്ടും ചാമ്പ്യനായി. ജസ്റ്റിന്‍ ഗാറ്റ്‌ലിനെയാണ്‌ ഉസൈന്‍ പരാജയപ്പെടുത്തിയത്‌. രണ്ട്‌ വട്ടം ഒളിമ്പിക്‌ സ്വര്‍ണമെഡല്‍ ലോക റെക്കോര്‍ഡോടെ സ്വന്തമാക്കിയ ബോള്‍ട്ട്‌ 9.79 സെക്കന്‍ഡുകള്‍ കൊണ്ട്‌ ഓടിയെത്തുകയായിരുന്നു.

അമേരിക്കന്‍ താരമായ ജസ്റ്റിനെ 0.01 സെക്കന്‍ഡുകള്‍ക്കാണ്‌ ബോള്‍ട്ട്‌ രണ്ടാം സ്ഥാനത്താക്കിയത്‌. മറുവശത്ത് 100 മീറ്ററില്‍ ഷെല്ലി ആന്‍ഫ്രേസറും മൂന്നാം സ്പ്രിന്‍റ് കിരീടമണിഞ്ഞു. 10.76 സെക്കന്‍ഡിലായിരുന്നു ആന്‍ഫ്രേസറുടെ ഫിനിഷ്. നേരത്തേ, 2009, 2013 ലോക ചാമ്പ്യന്‍ഷിപ്പിലും ജമൈക്കന്‍ താരം വേഗറാണിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :