മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്ത് നടന്ന യുവതി തടാകത്തില്‍ വീണു മരിച്ചു

ബീജിംഗ്| JOYS JOY| Last Modified ഞായര്‍, 3 ജനുവരി 2016 (11:17 IST)
മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തു നടന്ന യുവതി തടാകത്തില്‍ വീണ് മരിച്ചു. കിഴക്കന്‍ ചൈനയിലെ സീജിയാംഗിലാണ് സംഭവം. വാംഗ് എന്ന 28കാരിയാണ് തടാകത്തില്‍ വീണു മരിച്ചത്. യുവതി തടാകത്തില്‍ വീണു മരിക്കുന്ന രംഗങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തടാകത്തിന്റെ കരയിലൂടെ ഫോണില്‍ നോക്കി ചാറ്റ് ചെയ്തു നടന്നു നീങ്ങുന്ന യുവതി തടാകത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കുറച്ചുസമയം വെള്ളത്തില്‍ കൈകാല്‍ ഇട്ട് അടിച്ചെങ്കിലും പിന്നീട് മുങ്ങിപ്പോകുകയായിരുന്നു.

രണ്ടു
കുട്ടികളുടെ അമ്മയാണ് വാങ്. രാവിലെ ഇവരെ അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് തടാകത്തില്‍ ഇവരുടെ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ചൈനയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :