അഭിറാം മനോഹർ|
Last Updated:
ശനി, 4 ജൂലൈ 2020 (15:52 IST)
ദക്ഷിണ
ചൈന കടലിലേക്ക് കൂടുതൽ യുദ്ധകപ്പലുകൾ അയച്ച് അമേരിക്ക.രണ്ടു വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിലേക്ക് പുറപ്പെട്ടതെന്ന് യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു.യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈന കടലിൽ പരിശീലനം നടത്തുക. ചൈന പരിശീലനം നടത്തുന്ന അതേ സമയത്ത് തന്നെയാണ് യുഎസ് സേനയും ചൈന കടലിൽ പരിശീലനം നടത്താൻ ഒരുങ്ങുന്നത്.
ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോട്ട് ചെയ്യുന്നു.24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് ദക്ഷിണ ചൈന കടലിലേക്ക് പോകുന്നത്.
അതേസമയം ഇന്തോ-പസഫിക്കില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള യുഎസ് നാവികസേനയുടെ പ്രവർത്തനങ്ങളുടെ ഭാഗം മാത്രമാണിതെന്നും നിലവിലെ രാഷ്ട്രീയ വികാസങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും യുഎസ് റിയർ അഡ്മിറൽ ജോര്‍ജ് എം. വൈകോഫ് പറഞ്ഞു.