ശ്രീനു എസ്|
Last Updated:
ചൊവ്വ, 2 ജൂണ്‍ 2020 (18:01 IST)
കലാപമുണ്ടാക്കുന്നവരെ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്ത് ഞെരിച്ച് പൊലീസുകാരന്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അമേരിക്കയില്‍ പ്രക്ഷോഭം ഉടലെടുത്തത്.
യുഎസില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണെന്നും സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ക്രിമിനല്‍ ശിക്ഷാനടപടികളും ജയില്‍വാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.