1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Attack on Irans Lark Island

പകരത്തിന് പകരം; യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ, വീണ്ടും യുദ്ധം?

Iran, US, Iran vs US, US Attack on Irans Lark Island, US Iran War, Iran War
US President Donald Trump

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. യുഎസ്-ഇറാൻ ആക്രമണ പ്രത്യാക്രമണങ്ങൾ വീണ്ടും രൂക്ഷമായി. ഇരു രാജ്യങ്ങളും തുടർ ആക്രമണങ്ങൾക്ക് തയ്യാറായി നിൽക്കുകയാണ്. ഇത് പശ്ചിമേഷ്യയിൽ സ്ഥിതി വഷളാക്കും. 
 
യുഎസ് പ്രകോപനം 
 
ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം ഞായറാഴ്ച രാത്രി ആക്രമണം നടത്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ലാറക് ദ്വീപിൽ വൻ സ്‌ഫോടനങ്ങളുണ്ടായി. ലാറക് ദ്വീപ് തങ്ങൾക്ക് വലിയ ഭീഷണിയുയർത്തുമെന്ന് പറഞ്ഞാണ് യുഎസ് ആക്രമണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസും ഇറാനും തമ്മിലുള്ള ആദ്യ സൈനിക ആക്രമണമാണ് ഇത്. 
 
ഇറാന് ഏറ്റവും പ്രധാനപ്പെട്ടത് 
 
ഇറാൻ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് ലാറക് ദ്വീപ്. എണ്ണ കയറ്റുമതി കേന്ദ്രം കൂടിയാണിത്. ലാറക് ദ്വീപിലെ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തിവിട്ടിരുന്നത്. ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായി നിന്ന കേന്ദ്രങ്ങളെയാണ് ലാറക് ദ്വീപിൽ ഉന്നമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒഴിവാക്കിയെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപും തകർത്തതെന്നും ഹോക്കിൻസ് പറഞ്ഞു.


തിരിച്ചടിച്ച് ഇറാൻ 
 
യുഎസ് ആക്രമണത്തിന് അതേ നാണയത്തിൽ ഇറാന്റെ പ്രത്യാക്രമണം. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റഖ് എന്നീ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയാണ് തങ്ങൾ മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു.
 
സ്വർണത്തിന് വില ഇടിയും 
 
പശ്ചിമേഷ്യൻ പ്രതിസന്ധി അടക്കം സ്വർണത്തെ ബാധിച്ചേക്കും. കേരളത്തിൽ വൻ തോതിൽ സ്വർണവില കുറഞ്ഞേക്കാം. എണ്ണവില ഉയരാനും സാധ്യത. Also read: 'പ്രേമലു 2' പൂർണമായും ഉപേക്ഷിച്ചോ? ഗിരീഷും നസ്ലനും തമ്മിൽ ഭിന്നത
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യുവതലമുറയെ എങ്ങനെയും കൂടെ നിർത്തണം, ജെൻസിയെ പിടിക്കാൻ കേരള ബിജെപിയും