യുഎസ്‌ സൈനിക ഉപഗ്രഹം പൊട്ടിത്തെറിച്ചു, ബഹിരാകാശ ഏജന്‍സികള്‍ ആശങ്കയില്‍

വാഷിങ്‌ടണ്‍| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (19:02 IST)
യുഎസ്‌ സൈന്യത്തിന്റെ ഉപഗ്രഹം ഭ്രമണപഥത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്‌. സൈന്യം കാലാവസ്‌ഥാ നിരീക്ഷണത്തിനായി ഉപയോഗിച്ചുവന്ന ഡിഎംഎസ്‌പി-എഫ്‌3 എന്ന ഉപഗ്രഹമാണ്‌ തകര്‍ന്നത്‌. ഉപഗ്രഹത്തിന്റെ വൈദ്യുത സംവിധാനങ്ങളിലെ തകരാറാണ്‌ അപകട കാരണമെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി.

വൈദ്യുത സംവിധാനത്തിലെ തകരാര്‍ മൂലമുണ്ടായ താപവ്യതിയാനമാണ് ഉപഗ്രഹം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത് എന്നാണ് സൈന്യം പറയുന്നത്. അതേസമയം ഇതില്‍ ദുരൂഹതയുള്ളതായി
മറ്റ് രാജ്യങ്ങള്‍ കരുതുന്നു. 20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭ്രമണ പഥത്തിലെത്തിയ ഉപഗ്രഹം ഇത്രയും കാലം തകരാതിരുന്നതാണ് ഇവരെ ആശങ്കയിലാക്കുന്നത്.

അതേസമയം സ്‌ഫോടനത്തില്‍ പല ഭാഗങ്ങളിലേക്ക്‌ ചിതറിത്തെറിച്ച ഉപഗ്രഹ അവശിഷ്‌ടങ്ങള്‍ ഭ്രമണ പഥത്തില്‍ ഒഴുകി നടക്കുന്ന വാര്‍ത്തകള്‍ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവ തങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമോ എന്നാണ് ഏജന്‍സികള്‍ ഭയക്കുന്നത്. കൂടാതെ പൊട്ടിത്തെറിച്ച ഉപഗ്രഹാവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വീഴാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :