അനുബന്ധ വാര്‍ത്തകള്‍
- പൗരത്വഭേദഗതി ബില്ലിൽ ഇന്ത്യയിലെ അനന്തരഫലങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു എൻ
- 500 ഉപഭോക്താക്കളുടെ സുപ്രധാനമായ വിവരങ്ങൾ കേന്ദ്രസർക്കാറിന് ചോർത്തിയെന്ന് ഗൂഗിൾ
- കൊറോണ; മരണം 213; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- കൊറോണ; ചൈനയിൽ നിന്നും ഇന്ത്യക്കാരെ വെള്ളിയാഴ്ച തിരിച്ചെത്തിക്കും
- ട്രംപിന്റെ സമാധാന പദ്ധതി തള്ളി പലസ്തീൻ
യുഎൻ കമ്പ്യൂട്ടറുകളിൽ ഹാക്കിങ്
ഐക്യരാഷ്ട്ര സംഘടനയുടെ ഓഫിസിലെ കമ്പ്യൂട്ടർ സെർവറുകൾ ഹാക്കിങ്ങിനിരയായതായി റിപ്പോർട്ട്. യു എൻ മനുഷ്യാവകാശ സമിതി ഓഫീസിലേതുൾപ്പടെ 42 സെർവറുകളിൽ ആക്രമണം ഉണ്ടായതായും 25 സെർവറുകളിൽ ആക്രമണശ്രമം നടന്നെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി യു എൻ കമ്പ്യൂട്ടർ ശൃംഖലയിൽ ഇത്തരത്തിൽ ആക്രമണ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഹാക്കിങ് നടത്തുന്നവർ ലക്ഷ്യമിടുന്നത് ജനീവ,വിയന്ന ഓഫീസുകളിലെ കമ്പ്യൂട്ടർ ശൃംഖലകളാണെന്നും ഇതുവരെ ജീവനക്കാരുടെ വിവരങ്ങളല്ലാതെ സുപ്രധാന വിവരങ്ങളൊന്നും യു എന്നിൽ നിന്നും ചോർന്നിട്ടില്ലെന്നും യു എന്നിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഹാക്കിങ് ശൈലിയും സംവിധാനങ്ങളും പരിശോധിക്കുമ്പോൾ ഭരണകൂട പിന്തുണയോടെയാണ് ഹാക്കിങ് നടന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്.