500 ഉപഭോക്താക്കളുടെ സുപ്രധാനമായ വിവരങ്ങൾ കേന്ദ്രസർക്കാറിന് ചോർത്തിയെന്ന് ഗൂഗിൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (15:26 IST)
ഇന്ത്യയിലെ 500 ഉപഭോക്താക്കളുടെ സുപ്രധാനമായ വിവരങ്ങൾ കേന്ദ്രസർക്കാറിന് വേണ്ടി ചോർത്തിനൽകിയെന്ന് വെളിപ്പെടുത്തി. ജുലൈ,സെപ്റ്റംബർ മാസങ്ങൾക്കിടയിലാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതെന്ന് ഗൂഗിൾ പറയുന്നു.

വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 149 രാജ്യങ്ങളിൽ നിന്നുള്ള 12000 യൂസർമാർക്കാണ് ഗൂഗിൾ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷവും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഗൂഗിള്‍ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് മേധാവി ഷെയ്ന്‍ ഹാന്റലി വെളിപ്പെടുത്തി.

എന്നാൽ ചോർത്തപ്പെട്ട ആരൊക്കെയാണെന്നും ഹാക്കിങിന് നേത്രുത്വം നൽകിയ സർക്കാർ സംവിധാനം ഏതെന്നും ഗൂഗിൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. രാഷ്ട്രീയ നേതാക്കൾ,മാധ്യമപ്രവർത്തകർ,മനുഷ്യാവകാശ പ്രവർത്തകർ എന്നിവരാണ് ഇരകളെന്നാണ് കരുതുന്നത്.

നേരത്തെ 20 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വാട്സപ്പും സമ്മതിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :