യു‌എന്‍ രക്ഷാസമിതി സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് അമേരിക്കന്‍ പിന്തുണ, ചൈനയ്ക്ക് കണ്ണുകടി

വാഷിങ്ടൺ| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:39 IST)
യുഎൻ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്ത്. രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം ന്യായമാണെന്നും യുഎസ് അതിനെ പിന്തുണയ്ക്കുന്നതായും ദക്ഷിണ മധ്യേഷ്യാ മേഖലയ്ക്കായുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാൾ പറഞ്ഞു.

ഇതേസമയം, രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളുമായി കൂട്ടുചേർന്നു ചരടുവലി നടത്തുന്നതായി ആരോപിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള ഈ കൂട്ടുകെട്ട് ‘ഏറ്റവും വലിയ അബദ്ധ’മാണെന്നും പ്രമുഖ പത്രം ‘ചൈനീസ് ഡെയ്‌ലി’ റിപ്പോർട്ടു ചെയ്തു.

നിലവില്‍ യു‌എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായി അഞ്ച് രാജ്യങ്ങള്‍ മാത്രമാണുള്ളത്. യു‌എസ്, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നിവരാണ്. ഇന്ത്യ, ജപ്പാന്‍, ജര്‍മ്മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി പരിശ്രമിക്കുന്നത്. രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്ക് മാത്രമാണ് വീറ്റോ അധികാരം ഉള്ളത്. അഞ്ച് സ്ഥിരം അംഗങ്ങളും 10 താല്‍കാലിക അംഗങ്ങളുമടങ്ങുന്നതാണ് യു‌എന്‍ രക്ഷാസമിതി. താല്‍ക്കാലിക അംഗങ്ങളുടെ കാലാവധി രണ്ടുവര്‍ഷമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :